പട്ടാമ്പിയിൽ എ ഐ ക്യാമറകൾക്ക് മുമ്പിൽ യൂത്ത് ലീഗ് പ്രതിഷേധം


 

പട്ടാമ്പി : അഴിമതി ആരോപിച്ച് നിർമിത ബുദ്ധി പട്ടാമ്പിയിൽ എ ഐ ക്യാമറകൾക്ക് മുമ്പിൽ മുസ്ലിം യൂത്ത് ലീഗ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

എ.ഐ ക്യാമറയുടെ കാര്യത്തിൽ ഉയർന്ന് വന്ന ആരോപണങ്ങളിൽ ഒന്ന് പോലും നിഷേധിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും, ഇടപാടുകൾ മുഴുവൻ ദുരൂഹമാണെന്നും  മുഖ്യമന്ത്രിയും ബന്ധുക്കളും സംശയത്തിൻ്റെ നിഴലിലാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

റോഡുകളിൽ ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കാതെയാണ് ക്യാമറകൾ സ്ഥാപിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്.

പട്ടാമ്പിയിൽ എ.ഐ ക്യാമറക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിന് യൂത്ത് ലീഗ് നേതാക്കളായ എം.കെ മുഷ്താഖ്, ഇസ്മയിൽ വിളയൂർ, എ.കെ.എം ഹനീഫ, ടി.പി ഹസൻ, സൈദലവി വടക്കേതിൽ, ഷെബീർ തോട്ടത്തിൽ, ആബിദ് കൊണ്ടൂർക്കര, നസ്റു മേൽമുറി, കെ.എം.എ ജലീൽ, ഷഫീഖ് പരുവക്കടവ്,  വി.പി യാസിർ, ഫാസിൽനമ്പ്രം, റിയാസ്, കെ.പി അൻവർ, അഷ്റഫ് ശങ്കരമംഗലം, റിഷാദ് തെക്കുമ്മുറി, ഫൈസൽ, നിസാമുദ്ദീൻ ചെറുകോട്, യാസീൻ വല്ലപ്പുഴ, ആബിദ് പാലകുറുശ്ശി തുടങ്ങിയവർ നേതൃത്വം നൽകി

Tags

Below Post Ad