തൃശൂരിൽ തുണിക്കട ജീവനക്കാരിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 24 വയസുകാരിയായ റിൻസിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

തളിക്കുളം സ്വദേശിനിയാണ് റിൻസി. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു.

 ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Below Post Ad