പറക്കുളം: ബോപ്പാലിൽ നടന്ന 16-ാമത് ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ട് വെങ്കല മെഡലുകൾ നേടിയ കൈലാസ് ബോബിയെ പറക്കുളം യുവശക്തി ആട്സ് & സ്പോട്സ് ക്ലബ് ആദരിച്ചു.
കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ധീൻ കളത്തിൽ ഉപഹാരം നൽകി. കെ രാജൻ , സുശാന്ത് , മനു ലാൽ , മാധവൻ ടി പി , ഉഷാദേവി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു
പറക്കുളം ചാത്തയില്‍ ബോബിയുടെയും ലിഷ ബോബിയുടെയും മകനാണ്.