സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു


 

പട്ടാമ്പി: സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു. ദേശമംഗലം തലശ്ശേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. 

നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന സാൻഡ്രോ കാറിന്റെ പിൻ ഭാഗം ഇടിച്ചു തകർത്താണ്  നിന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം ഉണ്ടായത്. 

റോഡിലുണ്ടായിരുന്ന ട്രാവലർ വാനും മറ്റൊരു കാറും തമ്മിലും കൂട്ടിയിടിച്ചിട്ടുണ്ട്. താരത്തിനുൾപ്പടെ ആർക്കും അപകടത്തിൽ പരിക്കില്ല.

 അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

Below Post Ad