കുളപ്പുള്ളി പാലക്കാട് സംസ്ഥാന പാതയിൽ പറക്കുട്ടിക്കാവിന് സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് വല്ലപ്പുഴ സ്വദേശി മരിച്ചു.
വല്ലപ്പുഴ കരിമ്പറ്റ വീട്ടിൽ അബ്ദുൽ സത്താർ (52) ആണ് മരിച്ചത്.പനയൂർ സ്വദേശി ഹസൻ (46) വല്ലപ്പുഴ സ്വദേശി മുഹമ്മദ് ഷാഫി (46) എന്നിവർ പരിക്ക് പറ്റി വാണിയംകുളം ആശുപത്രിയിൽ ചികിത്സയിലാണ്