പട്ടാമ്പി: മുംബെയിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ ഞാങ്ങാട്ടിരി സ്വദേശി ട്രെയിനിൽ കുഴഞ്ഞ് വീണ് മരിച്ചു.
ഞാങ്ങാട്ടിരി കുന്നത്ത് താഴത്തേതിൽ മുരളീധരൻ (64) ആണ് കർണ്ണാടകയിലെ കുണ്ടയിൽ വെച്ച് ട്രെയിനിൽ കുഴഞ്ഞ് വീണ് മരിച്ചത്,
ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുവാൻ ബന്ധുക്കൾ കർണ്ണാടകയിലേക്ക് പുറപ്പെട്ടു.
ഭാര്യ: പ്രഭ, മക്കൾ: അഭിലാഷ് (ദുബൈ), അഭിജിത് (ഖത്തർ)