വടക്കേക്കാട് വയോധിക ദമ്പതികൾ വെട്ടേറ്റ് മരിച്ച നിലയിൽ | KNews


 

തൃശൂർ: വടക്കേക്കാട് വയോധിക ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണ് മരിച്ചത്.

ഇന്ന്  രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ പേരക്കുട്ടിയെ പൊലീസ് തിരയുന്നുണ്ട്. ഇയാൾ സ്ഥലത്തില്ലെന്നാണ് വിവരം.

ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Below Post Ad