വടക്കേക്കാട് കൊലപാതകം; പ്രതി പോലീസ് കസ്റ്റഡിയിൽ | KNews

വടക്കേക്കാട്: വൃദ്ധ ദമ്പതികളെ പേരമകൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പോലീസ് കസ്റ്റഡിയിൽ. വടക്കേക്കാട് വൈലത്തൂർ സ്വദേശി അക്‌മലാണ് പോലീസ് കസ്റ്റഡിയിമുള്ളത്.


വടക്കേക്കാട് വൈലത്തൂരില്‍ വൃദ്ധ ദമ്പതികളായ  പനങ്ങാവില്‍ വീട്ടില്‍ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്.

ഇവരുടെ ചെറുമകന്‍ അക്മല്‍ എന്ന മുന്നയാണ് കൊലപാതകം നടത്തിയത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയ ആളാണ് . കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. 

അക്മലിന്റെ ഉമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്.

Tags

Below Post Ad