സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ഡിടിപിസി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ലാവണ്യം 2023'( ഓണാഘോഷം 2023) ന്റെ ഭാഗമായി നടത്തിയ ലോഗോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
കുമ്പിടി സ്വദേശി തുറക്കൽ ടി. ശിഹാബുദ്ദീൻ ഡിസൈന്‍ ചെയ്ത ലോഗോയാണ്തെ രഞ്ഞെടുക്കപ്പെട്ടത്.വിജയികള്‍ക്കുള്ള സമ്മാനത്തുകയായ 5000 രൂപ ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കൈമാറും.
'ലാവണ്യം 2023' ന്റെ ഔദ്യോഗിക ലോഗോ ഓണം പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ശ്രീ. പി.ആർ. റെനിഷ്, ശ്രീ. ഷബീബ്, ശ്രീ. ജോർജ് ഇടപ്പരത്തി, ഡിടിപിസി സെക്രട്ടറി ശ്രീ. പി.ജി. ശ്യാം കൃഷ്ണൻ എന്നിവർ ചേർന്ന് തെരഞ്ഞെടുത്തു.