എടപ്പാൾ : ബസ്സിന്റെ പുറകിൽ ബൈക്കിടിച്ച് പൊന്നാനി എം.ഇ.എസ് കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്.ചാവക്കാട് – പൊന്നാനി ദേശീയപാതയിലെ പുതുപൊന്നാനി നാലാംകല്ലിൽ വച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസ്സിന്റെ പുറകിൽ ഇടിച്ചാണ് അപകടം.
അപകടത്തിൽ പരിക്കേറ്റ വെളിയംകോട് സ്വദേശികളും, പൊന്നാനി എം.ഇ.എസ് കോളേജ് വിദ്യാർത്ഥികളുമായ ഇർഷാദ് (19) അമാൻ (19) എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
ബസ്സിന് പുറകിൽ ബൈക്കിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക് | KNews
ഓഗസ്റ്റ് 21, 2023