പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചതിൽ നേതൃത്വത്തിന് വിശദീകരണം നൽകാതെ മുഹമ്മദ് മുഹ്സിൻ എംഎൽഎ.
മുഹ്സിന്റേത് അപക്വമായ നിലപാടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ജില്ലാ നേതൃത്വത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച് മുഹ്സിനൊപ്പം സമർപ്പിച്ച 11 പേരുടെ രാജി ജില്ലാ കൗൺസിൽ അംഗീകരിച്ചു. മതിയായ വിശദീകരണം നൽകാത്തതിനെ തുടർന്നാണ് തീരുമാനം.
കഴിഞ്ഞ ആഴ്ചയായിരുന്നു മുഹമ്മദ് മുഹ്സിൻ എംഎൽഎ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചത്. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി.
വിഭാഗീയ പ്രവർത്തനം നടത്തി എന്ന് ആരോപിച്ച് മുഹ്സിനെ നേരത്തെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും തരംതാഴ്ത്തിയിരുന്നു. മുൻ ജില്ല പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറു പേരും മുഹ്സിനൊപ്പം ജില്ലാ കമ്മിറ്റിക്ക് രാജിക്കത്ത് നൽകുകയായിരുന്നു.
പിന്നീട് 14 പ്രവർത്തകർ കൂടി രാജി സന്നദ്ധത അറിയിച്ച് നേതൃത്വത്തിന് കത്ത് നൽകി. എംഎൽഎയുടെ രാജിക്കത്ത് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്യുമെന്ന് അറിയിച്ചിരുന്നു. സിപിഐ പാലക്കാട് ഘടകത്തിലെ വിഭാഗീയതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന.
ജില്ലയിലെ ഏക സിപിഐ എംഎൽഎയാണ് പട്ടാമ്പി നിയോജകമണ്ഡലത്തിലെ മുഹമ്മദ് മുഹ്സിൻ