പൊന്നാനി മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ് . അമൃത് ഭാരത് പദ്ധതിയിലൂടെ പൊന്നാനി ലോക്സഭ മണ്ഡലത്തിലെ മൂന്ന് പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.
തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി എന്നീ റെയിൽവേ സ്റ്റേഷനുകളാണ് പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ നിന്നും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഏകദേശം 26.5 കോടി രൂപയാണ് ഈ പദ്ധതിക്കായി റെയിൽവേ വകയിരുത്തിയിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്നതോടെ തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളുടെ മുഖഛായ തന്നെ മാറും.
തിരൂർ റെയിൽവേ സ്റ്റേഷനിൽ സെക്കന്റ് എൻട്രിയിൽ പാർക്കിംഗ് ഏരിയ വികസനം, ഒന്നാം പ്ലാറ്റ്ഫോം നവീകരണം, പ്ലാറ്റ്ഫോമുകളിൽ ഷെൽട്ടറുകൾ സ്ഥാപിക്കൽ, റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം, പാർക്കിംഗ് ഏരിയകളിൽ റൂഫുകളുടെ നിർമ്മാണം, സ്റ്റേഷന്റെ മുൻവശവും പരിസരവും നവീകരിക്കൽ തുടങ്ങിയ പദ്ധതികളും കുറ്റിപ്പുറം, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളിൽ സർക്കുലേറ്റിങ് ഏരിയ വികസനം, പാർക്കിംഗ് ഏരിയ വികസനം, പ്ലാറ്റ് ഫോമുകളിൽ മിനി ഷെൽട്ടറുകൾ സ്ഥാപിക്കൽ , ടോയ്ലറ്റുകൾ നിർമാണം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും.
ഇതോടപ്പം തന്നെ കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ ലിഫ്റ്റിന്റെ നിർമാണം പൂർത്തീകരിക്കും
പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവ്വഹിക്കുന്നതാണ്. ഇതൊടാനുബന്ധിച്ചു മലപ്പുറം ജില്ലാ തല ചടങ്ങ് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും.
പദ്ധതി നടപ്പിലാക്കുന്നതോടെ ഈ സ്റ്റേഷനുകളിലെ നിലവിലുള്ള ആവശ്യങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ സാധിക്കും.
പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ അമൃത് ഭാരത് പദ്ധതി അനുവദിച്ച റെയിൽവേ മന്ത്രിക്കും റെയിൽവേ വകുപ്പിനും ഇ.ടി മഹമ്മദ് ബഷീർ എം.പി. നന്ദി രേഖപ്പെടുത്തി.
അതോടപ്പം തന്നെ മണ്ഡലത്തിലെ മറ്റു റെയിൽവേ സ്റ്റേഷനുകളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി റെയിൽവേ വകുപ്പിനോട് ആവശ്യപ്പെട്ടു.
അതോടപ്പം ട്രെയിൻ സ്റ്റോപ്പുകളുടെ കാര്യത്തിൽ റെയിൽവേ ജില്ലയോട് തുടരുന്ന സമീപനം തിരുത്തണമെന്നും വന്ദേ ഭാരത്, രാജധാനി ഉൾപ്പെടെയുള്ള ദീർഘദൂര ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം എം പി കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു
കുറ്റിപ്പുറം,തിരൂർ,പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളുടെ മുഖഛായ മാറുന്നു | KNews
ഓഗസ്റ്റ് 06, 2023