പീഡനശ്രമം; പ്രതിയെ ചാലിശ്ശേരി പൊലീസ്  അറസ്റ്റ് ചെയ്തു.

 



കൂറ്റനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ചാലിശ്ശേരി പൊലീസ്  അറസ്റ്റ് ചെയ്തു

തൃശൂർ കുരിച്ചിക്കര സ്വദേശി സജീവന്‍ (55) നെയാണ് ചാലിശ്ശേരി പൊലീസ്  അറസ്റ്റ് ചെയ്തത്.  പ്രതി കൂറ്റനാട് ആമക്കാവിനടുത്തുള്ള വാടക ക്വാർട്ടേഴസിൽ താമസിക്കുന്ന    സഹോദരിയുടെ വീട്ടിലേക്ക്  സന്ദർശനത്തിന്  വരുമായിരുന്നു.

ജൂൺ മാസത്തിൽ  ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് അയൽവാസികളായ  പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെൺ കുട്ടികളെ പിഢിപ്പിക്കാൻ ശ്രമിച്ചത്. പൂ മാല കെട്ടുന്ന തൊഴിലാളിയാണ് ദാമോദരന്‍.


പരാതിയെ തുടർന്ന് വെള്ളിയാഴ്ച സർക്കിൾ ഇൻസ്പെക്ടർ കെ. സതീഷ്കുമാറിന്റെ  നേതൃത്വത്തിൽ പ്രതിയെ ആമക്കാവിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പോക്സോ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. സബ് ഇൻസ്പെക്ടർ ടി.വി. ഋഷിപ്രസാദ് , സീനിയർ സി.പി. ഒ ശശി നാരയണൻ , സി.പി. ഒ പ്രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Below Post Ad