മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ കമൻ്റിട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കെ.വി.സുബ്രഹ്മണ്യനെ പുറത്താക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.
തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും തൃത്താല എംഎൽഎയുമായ എം ബി രാജേഷിന്റെ ക്യാമ്പ് ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് തടുക്കാനായി പോലീസും ബാരിക്കാടുകളും സജ്ജമാക്കിയിരുന്നു.
മാതൃഭൂമി ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഉമ്മൻചാണ്ടിക്കെതിരെ അശ്ലീല കമന്റ് ചെയ്തത് ന്യായീകരിക്കാനാകാത്ത തെറ്റാണെന്നും ഇത്തരക്കാരെ പൊതുജനങ്ങളുമായി ബന്ധപെടുത്തുന്ന വകുപ്പുകളിൽ നിന്ന് മാറ്റണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യം.