പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്.

 



പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡി.സി.എ, പി.ജി.ഡി.സി.എ പാസായിരിക്കണം (പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം).

ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.


Below Post Ad