കുമ്പിടി: തുടർച്ചയായ തെരുവ് നായ ആക്രമണത്തിൽ ഭയന്ന് നാട്ടുകാർ.
കുമ്പിടിയിലാണ് കഴിഞ്ഞ ദിവസം തുടർച്ചയായ തെരുവ് നായ ആക്രമണം ഉണ്ടായത്.
കുമ്പിടി സെൻ്ററിൽ നടന്ന് പോകുകയായിരുന്ന രണ്ട് യുവാക്കളെയും സാധനങ്ങൾ വാങ്ങിച്ച് പോകുകയായിരുന്ന ഒരാളെയും നായ ആക്രമിച്ചു.
ആനക്കര,കപ്പൂർ പഞ്ചായത്തുകളിലാണ് തെരുവ് നായ ശല്ല്യം രൂക്ഷമായിട്ടുള്ളത്.
കുമരനെല്ലൂരിൽ മതിൽ ചാടിയെത്തിയ നായ വീട്ടമ്മയെ കടിച്ച് കീറി.ഗുരുതര പരിക്കേറ്റ ഇവർ ആശുപത്രിയിലാണ്.
എൻജിനീയർ റോഡിലും സമാനമായ രീതിയിൽ തെരുവ് നായ ആക്രമണം ഉണ്ടായി. നാട്ടുകാരും സ്കൂൾ മദ്രസ്സ വിദ്യാർത്ഥികളും ഇതോടെ ഭയവിഹ്വലരാണ് .