ഹജ്ജിനെത്തി കാണാതായ വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി ചക്കുങ്ങല്‍ മൊയ്തീന്‍ ഹാജിയെ കണ്ടെത്താന്‍ കൈകോര്‍ക്കാം

 



പ്രിയപ്പെട്ടവരേ,
ഇത് വലിയൊരു പരിശ്രമമാണ്. നിങ്ങളില്‍ പലരും അറിഞ്ഞത് പോലെ, ഈ വര്‍ഷത്തെ ഹജ്ജിന് വേണ്ടി മക്കയിലെത്തിയ വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി ചക്കുങ്ങല്‍ മൊയ്തീന്‍ ഹാജി എന്നവരെ ഹജ്ജിന്റെ തുടര്‍ ദിവസങ്ങളില്‍ മക്കയില്‍ നിന്നും കാണാതായതാണ്.

മറവി രോഗവും ചെറിയ മാനസികാസ്വാസ്ഥ്യവുമുള്ള ഇദ്ദേഹത്തെക്കുറിച്ച് ഒരുമാസമായി കൃത്യമായ വിവരങ്ങളൊന്നും ഇല്ല. സാധ്യമായ എല്ലാ വഴികളിലൂടെയും നമ്മള്‍ തിരച്ചില്‍ തുടരുകയാണ്. നേരത്തെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം സൗദിയിലെ ഇതര പ്രവിശ്യകളിലേക്ക് നീങ്ങിയതാവാനും സാധ്യതയുണ്ട്.

ആയതിനാല്‍ സൗദിയിലെ വിവിധ മലയാളി, ഇന്ത്യന്‍, ഇതര-രാജ്യ കൂട്ടായ്മകളുടെ സഹായത്തോടെ സൗദിയിലെ എല്ലാ മേഖലകളിലേക്കും ഇദ്ദേഹത്തിന്റെ ഫോട്ടോയും വാര്‍ത്തയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി എത്തിച്ച് കൊണ്ട് നമ്മള്‍ ഒരു തിരച്ചില്‍ കൂടി നടത്തുകയാണ്.

ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്ന വിവിധ ഭാഷയിലുള്ള പോസ്റ്ററുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും സൗദി അനുബന്ധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും, സൗദിയിലെ നിങ്ങളുടെ പരിചയക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അയച്ചുകൊടുത്ത് ഈ തിരച്ചിലിന്റെ ഭാഗമായി അദ്ദേഹത്തെ കണ്ടെത്തുവാന്‍ സഹായിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. 

നമ്മുടെ പരിശ്രമം നാഥന്‍ വിജയിപ്പിച്ച് തരട്ടെ എന്ന പ്രാര്‍ത്ഥനയോടെ
-ടീം സൗദി കെ.എം.സി.സി

#കണ്ടെത്താന്‍_കൈകോര്‍ക്കാം
#LetUsFindHim



Below Post Ad