ലൈസന്‍സ് പോലുമില്ലാത്ത കുട്ടികള്‍ക്ക് വാഹനങ്ങളുമായി സ്‌കൂളിലും കോളേജിലുമെല്ലാം പോകാനുള്ള അവസരം ലഭിക്കുന്ന ദിവസമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷം.
അമിതമായി മോടിപിടിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങളുമായി സ്‌കൂളുകളിലും കോളേജുകളിലുമെത്തുന്ന കുട്ടികളും ഇവര്‍ നടത്തുന്ന വാഹനാഭ്യാസങ്ങളുമെല്ലാം പല തവണ സാമൂഹിക മാധ്യമങ്ങളിലുടെ പുറംലോകം കണ്ടിട്ടുള്ളതും മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടി സ്വീകരിച്ചിട്ടുള്ളതുമാണ്.
എന്നാല്‍, ഈ വര്‍ഷം ഇത്തരം ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വാഹനമുപയോഗിച്ചുള്ള അഭ്യാസങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.
ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന്
ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.രാജീവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.