കോഴിക്കോട് നിന്നും മോഷ്ടിച്ച ബൈക്കുമായി കറക്കം; കുറ്റിപ്പുറം സ്വദേശികൾ പിടിയിൽ

 


കുറ്റിപ്പുറം: കോഴിക്കോട് ആനകുളത്തെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്ന് ഇരുചക്രവാഹന മോഷണം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. കുറ്റിപ്പുറം സ്വദേശികളായ ഷാഹുല്‍ ഹമീദ്(38), വൈഷണവ് (23) എന്നിവരെയാണ് ടൗണ്‍ പൊലീസ് കുറ്റിപ്പുറത്ത് നിന്ന് പിടികൂടിയത്. 

ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ് നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇരുചക്രവാഹനവും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. 

ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ.ഇ ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം മോഷണം തടയുന്നതിനായി പ്രത്യേക വാഹന പരിശോധന നടന്നുവരുന്നതിനിടെയാണ് പ്രതികള്‍ കുറ്റിപ്പുറത്തേക്ക് കടന്നത്. മോഷ്ടിച്ച വാഹനം പൊലീസ് തിരിച്ചറിയാതിരിക്കാന്‍ വാഹനത്തിന്റെ നമ്പറും കളറും മാറ്റിയാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.

 കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ മുമ്പും മോഷണകേസിലും മയക്കുമരുന്ന് കേസിലും പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.


Below Post Ad