തൃത്താല: വർഷങ്ങളായി ഒരു നടിൻ്റെയാകെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വെല്ലിയാങ്കല്ല് ലിഫ്റ്റ് ഇറിഗേഷൻ്റെ പുതിയ പമ്പ് ഹൗസ് ട്രയൽ റൺ നടത്തി.
തൃത്താല എംഎൽഎയും മന്ത്രിയുമായ എം.ബി.രാജേഷ് 2.20 കോടി രൂപ അനുവദിച്ചാണ് പുതിയ പമ്പ് ഹൗസ് പ്രാവർത്തികമായത്.
ഇതിലൂടെ 99 ഹെക്ടർ കൃഷിയിടത്തേക്ക് ജലസേചനം സധ്യമാകും കൂടാതെ കുടിവെള്ള ക്ഷാമം പരിധിവരെ കുറയുകയും ചെയ്യും.
മഴ കുറവുകാരണമാണ് പമ്പിഗ് വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകിയത്