തൃത്താല : കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന കക്കാട്ടിരി _കോടനാട് സ്വദേശി ബാബുട്ടൻ്റെ ചികിത്സാ സഹായ നിധിയിലേക്ക് കക്കാട്ടിരി യുഎഇ മഹല്ല് കമ്മറ്റി ധനസഹായം നൽകി .
കക്കാട്ടിരി ജുമാ മസ്ജിദിൽ വെച്ച് നടന്ന ചടങ്ങിൽ ചികിത്സാ സമിതിയുടെ ഭാരവാഹികളായ സേതുമാധവൻ ,ബാലൻ ,സുമേഷ് എന്നിവർക്ക് മഹല്ല് ഖത്തീബ് അബ്ബാസ് മളാഹിരി ധനസഹായം കൈമാറി .
മഹല്ല് പ്രസിഡണ്ട് തൂപ്പിൽ മാനു ഹാജി ,ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ, കെ പി കുഞ്ഞാപ്പ ഹാജി ,യു എ ഇ പ്രതിനിധികളായ കെ പി ഫിറോസ് ,കാദർ കക്കാട്ടിരി ,കെ പി മുജീബ് ,എം സുബൈർ ,ഉമ്മർ കൂമ്പ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു .