എടപ്പാൾ: കാഴ്ചക്കുലകളുടെ ഉത്സവമായ എടപ്പാൾ പൂരാടവാണിഭത്തിന് കാഴ്ച വസന്തം ഒരുക്കുകയാണ് വെളിച്ചം സാംസ്കാരിക കൂട്ടായ്മയും എടപ്പാളിലെ കലാകാരന്മാരും. 160 കിലോയോളം തൂക്കവും 24 അടി നീളവുമുള്ള കായക്കുലയുടെ രൂപമാണ് രണ്ട് ആഴ്ചത്തെ അധ്വാനഫലമായി നിർമാണം പൂർത്തിയായി.
ഇന്ന് 11മണിക്ക് എടപ്പാൾ അങ്ങാടിയിൽ സംസ്ഥാന കർഷകശ്രീ അവാർഡ് ജേതാവായ അബ്ദുൾ ലത്തീഫ് കാഴ്ചക്കുല ഉദ്ഘാടനം ചെയ്തു.
അലുമിനിയം തെർമോകോൾ റക്സിൻ കോറ തുണി പെയിന്റ് എമെർഷൻ ഫെവിക്കോൾ ഫ്ലെക്സ് ക്യുക്ക് മുതലായ ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം. കേരള പരസ്യ കലാ സമിതിയുടെ ഇരുപതോളം വരുന്ന പ്രവർത്തകരാണ് പൂരാടവാണിഭത്തിന് വർണ്ണമനോഹര കാഴ്ചയൊരുക്കുന്നത്.