ഇനി ചെയ്യരുത് കേട്ടോ മോനെ, ഞാനൊരു അധ്യാപികയാണ്. ഞങ്ങളുടെ വീട്ടിൽ മാത്രമല്ല മറ്റ് ആരുടെ വീട്ടിലും ഇനി മുതൽ മോഷ്ടിക്കാൻ പോവരുത്. നല്ലതായി പെരുമാറാൻ ശ്രമിക്കണം.
തൃത്താല കാവില്‍പ്പടിയിലെ അധ്യാപിക മുത്തുലക്ഷ്മിയാണ് തൃത്താല പൊലീസ് തെളിവെടുപ്പിനെത്തിച്ച കവര്‍ച്ചാക്കേസ് പ്രതിയായ കണ്ണൂര്‍ ഇസ്മയിലിനോട് ഉപദേശരൂപേണ പറഞ്ഞത്.
മുത്തുലക്ഷ്മിയുടെ വീട്ടില്‍ ഉള്‍പ്പെടെ നിരവധി വീടുകളിലാണ് ഇസ്മയില്‍ കവര്‍ച്ചയ്ക്ക് കയറിയത്. തുടര്‍ കവര്‍ച്ച നടത്തിയതിന് കഴിഞ്ഞദിവസമാണ് ഇസ്മയിലിനെ തൃത്താല പൊലീസ് പിടികൂടിയത്
'മോനെ ഇനി മോഷ്ടിക്കരുത് ' തൃത്താലയിൽ തെളിവെടുപ്പിനെത്തിച്ച കള്ളനെ ഉപദേശിച്ച് അധ്യാപിക.
സെപ്റ്റംബർ 21, 2023
Tags