പൊന്നാനി ചാവക്കാട് ബൈപാസ്സിൽ റൗബ ഹോട്ടലിന് സമീപം ടോറസ് ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം .പൊന്നാനി ആനപ്പടി സ്വദേശി മുത്തലിബാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ ബൈക്ക് യാത്രികനെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് 7 മണിക്ക് മരണപ്പെടുയായിരുന്നു.