എടപ്പാൾ: സ്കൂൾ വാഹനം മതിലിൽ ഇടിച്ച് അപകടം.നടുവട്ടം നെല്ലിശ്ശേരി റോഡിൽ പറൂപാടം പളളിക്ക് സമീപം വൈകീട്ട് 4:15 നാണ് സംഭവം.
മാണൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ വിദ്യാർഥികളുമായി വന്ന വാൻ ആണ് അപകടത്തിൽപെട്ടത്.
വീടിന്റെ മതിൽ പൂർണമായും തകർന്നു. പരിക്കേറ്റ വാൻ ഡ്രൈവറേയും വിദ്യാർഥികളേയും എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി.