പട്ടാമ്പി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ മാഗസിൻ പ്രകാശനം നാളെ


പട്ടാമ്പി SNGS കോളേജിലെ 1997-99 പ്രീഡിഗ്രി കൊമേഴ്സ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ മാഗസിൻ " ഇതളുകൾ "  സെപ്റ്റംബർ 8 വെള്ളിയാഴ്ച (8/9/2023)  പ്രശസ്ത കവിയും സിനിമാഗാന രചയിതാവുമായ ശ്രീ റഫീഖ് അഹമ്മദ് പ്രകാശനം ചെയ്യുന്നു. 

സൗഹൃദ കൂട്ടായ്മയുടെ ഒരുപാടു ദിവസത്തെ പ്രയത്നമാണ്     "ഇതളുകൾ" .ഇതിലെഴുതിയ ഭൂരിപക്ഷം പേരുടേയും ആദ്യ സൃഷ്ടിയാണ് ഇതളുകളിലൂടെ വെളിച്ചം കാണുന്നത് എന്നതാണ് ഈ മാഗസിന്റെ പ്രത്യേകത. 

മാഗസിൻ പ്രകാശനത്തിന്റെ കൂടെ അകാലത്തിൽ പൊലിഞ്ഞു പോയ സുഹൃത്ത് അനീസ് അഹമ്മദ് ന്റെ പേരിൽ പട്ടാമ്പി കോളേജിലെ കോമേഴ്‌സ് വിദ്യാർത്ഥികൾക്കിടയിൽ നിന്ന് തെരഞ്ഞെടുത്ത് നൽകി വരാറുള്ള എക്സെലൻസ് അവാർഡ് വിതരണവും കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെ  ആഭിമുഖ്യത്തിൽ നടത്തപ്പെടും.

Tags

Below Post Ad