പട്ടാമ്പി SNGS കോളേജിലെ 1997-99 പ്രീഡിഗ്രി കൊമേഴ്സ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ മാഗസിൻ " ഇതളുകൾ " സെപ്റ്റംബർ 8 വെള്ളിയാഴ്ച (8/9/2023) പ്രശസ്ത കവിയും സിനിമാഗാന രചയിതാവുമായ ശ്രീ റഫീഖ് അഹമ്മദ് പ്രകാശനം ചെയ്യുന്നു.
സൗഹൃദ കൂട്ടായ്മയുടെ ഒരുപാടു ദിവസത്തെ പ്രയത്നമാണ് "ഇതളുകൾ" .ഇതിലെഴുതിയ ഭൂരിപക്ഷം പേരുടേയും ആദ്യ സൃഷ്ടിയാണ് ഇതളുകളിലൂടെ വെളിച്ചം കാണുന്നത് എന്നതാണ് ഈ മാഗസിന്റെ പ്രത്യേകത.
മാഗസിൻ പ്രകാശനത്തിന്റെ കൂടെ അകാലത്തിൽ പൊലിഞ്ഞു പോയ സുഹൃത്ത് അനീസ് അഹമ്മദ് ന്റെ പേരിൽ പട്ടാമ്പി കോളേജിലെ കോമേഴ്‌സ് വിദ്യാർത്ഥികൾക്കിടയിൽ നിന്ന് തെരഞ്ഞെടുത്ത് നൽകി വരാറുള്ള എക്സെലൻസ് അവാർഡ് വിതരണവും കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.