നവീകരിച്ച പരുതൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു


 

പരുതൂർ ഗ്രാമപഞ്ചായത്ത് 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് എ പി എം സകരിയ നിർവഹിച്ചു

ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി ഹസനും മീറ്റിംഗ് ഹാൾ ഉദ്ഘാടനം വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭി എടമനയും കൃഷിഭവൻ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഹീദ ജലീലും നിർവഹിച്ചു .

ബ്ലോക്ക് മെമ്പർ പി ടിഎം ഫിറോസ് ,മെമ്പർമാരായ എ കെ എം അലി ,സൗമ്യ സുഭാഷ്, രജനി ചന്ദ്രൻ ,അനിത രാമചന്ദ്രൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജാദ് , കൃഷി ഓഫീസർ ജസ്ബീർ , എച് സി ലത ,ആശാവർക്കർമാർ അംഗൻവാടി ടീച്ചർമാർ , മെയ്റ്റുമാർ ,സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു

Tags

Below Post Ad