ചാലിശ്ശേരി : കുന്നത്തേരിയിൽ കാർ മരത്തിലിടിച്ച് മറിഞ്ഞതിനെത്തുടർന്ന് രണ്ടുപേർക്ക് പരിക്കേറ്റു. ചാലിശ്ശേരി സ്വദേശികളായ സുർജിത് (24), ശിബിൻ (17) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. പെരിങ്ങോട് ഭാഗത്തുനിന്നും ചാലിശ്ശേരിയിലേക്ക് വരികയായിരുന്ന കാർ മരത്തിലിടിച്ചശേഷം റോഡിൽ തലകീഴായി മറിയുകയായിരുന്നു.
പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായി തകർന്നു. ചാലിശ്ശേരി പോലീസ് എത്തിയ ശേഷമാണ് തകർന്ന കാർ റോഡിൽനിന്ന് നീക്കിയത്.