തൃശൂർ: ജില്ലയിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് ഇന്ന് (ഒക്ടോബർ ഒന്ന്) വൈകീട്ട് 5.30ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്ക് നൂറ് മീറ്റർ നീളത്തിലുള്ള ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാം. ഇതിനാവശ്യമായ ലൈഫ് ജാക്കറ്റും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
എൻ.കെ. അക്ബർ എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ വിശിഷ്ടാതിഥിയാകും. കളക്ടർ വി.ആർ. കൃഷ്ണ തേജ മുഖ്യാതിഥിയാകും.
ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അഷിത, ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക് തുടങ്ങിയവർ പങ്കെടുക്കും.