സമ്മാനമില്ലെന്ന് കരുതി കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ കോടീശ്വരനായി ഓട്ടോഡ്രൈവര്‍

 



സമ്മാനമില്ലെന്ന് കരുതി
കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ കോടീശ്വരനായി ഓട്ടോഡ്രൈവര്‍. 

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിരൂപയാണ് മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി.കെ. സുനില്‍കുമാറിനെ തേടിയെത്തിയത്.പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് സുനില്‍ കുമാര്‍.

വ്യാഴാഴ്ച പത്രത്തില്‍ ടിക്കറ്റിന്റെ ഫലം നോക്കിയപ്പോള്‍ ചെറിയ സമ്മാനങ്ങളുടെ നമ്പരുകള്‍ ഒത്തുനോക്കിയെങ്കിലും സമ്മാനം ഒന്നുമില്ലാത്തതിനാല്‍ ടിക്കറ്റ് വീട്ടിലെ ചവറ്റുകൊട്ടയില്‍ കളയുകയായിരുന്നു.

ഒന്നാം സമ്മാനത്തിനര്‍ഹമായ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സംശയം തോന്നി ഒന്നൂകൂടി ഫലം നോക്കിയപ്പോള്‍ ആണ് ഒരുകോടി തനിക്ക് അടിച്ച കാര്യം സുനില്‍ അറിയുന്നത്.

വീട് പണയംവെച്ച് അടവ് മുടങ്ങിക്കിടക്കുന്ന സമയത്താണ് സുനില്‍കുമാറിനെ ഭാഗ്യം തേടിയെത്തിയത്. കടങ്ങള്‍ വീട്ടണം, വീട് പുതുക്കിപ്പണിയണം ബാങ്കില്‍ പണയംവെച്ച സ്വര്‍ണം തിരികെയെടുക്കണം ഇതൊക്കെയാണ് സുനില്‍ കുമാറിന്റെ ആഗ്രഹങ്ങള്‍.

Tags

Below Post Ad