പെരുമ്പിലാവ് : കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ നൽകിയ ഗാർഹിക - സ്ത്രീധന പീഡന പരാതിയിൽ ഭർത്താവിനെതിരെ പോലീസ്കേ സെടുത്തു
കല്ലുംപുറം പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീനയെ (25) ഈ മാസം 25ന് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സബീനയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണു സൈനുൽ ആബിദിനെതിരെ കേസെടുത്തത്.
സബീനയും ആറും രണ്ടും വയസ്സുള്ള മക്കളും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്.പുലർച്ചെ ആറ് വയസുള്ള മകനെ മദ്രസയിൽ പറഞ്ഞയക്കുകയും രണ്ട് വയസുള്ള മകനെ ഉറക്കുകയും ചെയ്ത ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു
ഭർത്താവ് വിദേശത്താണ്. മരിക്കുന്നതിനു തൊട്ടുമുൻപു സബീന തന്റെ മാതാവിനെ വിളിച്ച് ഭർത്താവ് പണം ആവശ്യപ്പെട്ട് നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുയാണെന്നും പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു.
കഴുത്തിൽ കുരുക്കു മുറുക്കിയ ശേഷം സെൽഫി എടുത്തു മാതാവിന് അയ്ക്കുകയും ചെയ്തിരുന്നു.