ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് തല കേരളോത്സവത്തിന് മുലയംപറമ്പ് ക്ഷേത്ര മൈതാനിയിൽ തുടക്കം കുറിച്ചു.
ഞായറാഴ്ച രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ കേരളോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ,പഞ്ചായത്ത് അംഗങ്ങളായ പി.വി.രജീഷ്,വിജേഷ് കുട്ടൻ, വിഎസ്.ശിവാസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുനിൽകുമാർ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, പഞ്ചായത്ത് ജീവനക്കാരായ കെ.അനിൽ, എം.പി.മണികണ്ഠൻ, ജിതിൻ ജോയ്,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.ബാബു നാസർ,കെ.വിജയമ്മ ടീച്ചർ, പി.ഐ.യൂസഫ്, കെ.സി.കുഞ്ഞൻ, എം.എം.അഹമ്മദുണ്ണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.