കൊപ്പം മുളയൻകാവിൽ ദമ്പതികൾ വാടക വീട്ടിൽ മരിച്ച നിലയിൽ.

 


പട്ടാമ്പി :കൊപ്പം മുളയൻകാവിൽ ഭാര്യയെയും ഭർത്താവിനെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളയൻ കാവ് താഴത്തെ പുരയ്ക്കൽ ഷാജിയും ഭാര്യ സുചിത്ര യുമാണ് മരിച്ച നിലയിൽ ഞായറാഴ്ച്ച രാത്രിയോടെ കണ്ടെത്തിയത്.

ഷാജിയും ഭാര്യ സുചിത്രയും വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.ഞായറാഴ്ച വൈകീട്ട് വീട്ടുടമസ്ഥൻ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് കൊപ്പം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. 

മുളയൻകാവിൽ ഫെഡറൽ ബാങ്കിന് പിൻവശത്തെ വാടക വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

 

Below Post Ad