അനധികൃത മത്സ്യ ബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പിൻ്റെ നടപടി

 


തൃത്താല : മീൻ പിടിക്കാൻ സ്ഥാപിച്ച അനധികൃത വലകളും കൂടുകളും ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.തൃത്താല വെള്ളിയംകല്ല് റഗുലേറ്ററിനു താഴെ സ്ഥാപിച്ചിരുന്ന അനധികൃത മത്സ്യക്കൂടുകൾ,ആനക്കര മലമാക്കാവ് പരിസരത്ത് തോട്ടിൽ  പലയിടത്തായി സ്ഥാപിച്ചിരുന്ന അനധികൃത വലകൾ, അനധികൃത മത്സ്യക്കൂടുകൾ എന്നിവയാണു പിടിച്ചെടുത്തത്.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ സബ്ന, ശ്രുതി  കൂടാതെ ഫിഷറീസ് ജീവനക്കാരായ പത്മകുമാർ, ഷാമിൽ, ആരിഫ് എന്നിവരും തൃത്താല പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ലത്തീഫ് എന്നവരുടെ നേതൃത്വത്തിൽ ആണ്  നടപടികൾ സ്വീകരിച്ചത്

Tags

Below Post Ad