ചെറുതുരുത്തി : ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനിൽനിന്ന് കോളേജ് വിദ്യാർഥിനി ഭാരതപ്പുഴയിലേക്ക് വീണു.
നിലമ്പൂർ– എറണാകുളം ട്രെയിനിൽ യാത്ര ചെയ്യവേ ശനിയാഴ്ച വൈകിട്ട് 5.30ന് ചെറുതുരുത്തി കൊച്ചിൻ പാലത്തിൽ വെച്ചാണ് അപകടം.
ട്രാക്കിൽ പണിയെടുക്കുന്ന ജീവനക്കാരൻ ഇത് കാണുകയും ചാടിരക്ഷപ്പെടുത്തുകയുമായിരുന്നു. വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.