കരിപ്പൂരിൽ 76 ലക്ഷം രൂപയുടെ സ്വര്‍ണവുമായി വളാഞ്ചേരി സ്വദേശി പിടിയില്‍

 


വളാഞ്ചേരി : കരിപ്പൂര്‍ വിമാത്താവളത്തില്‍ 76 ലക്ഷം രൂപയുടെ സര്‍ണം പിടികൂടി. അബുദാബിയില്‍ നിന്നും എത്തിച്ചതാണ് സ്വര്‍ണം. സംഭവത്തില്‍ സ്വര്‍ണം കടത്തിയ യുവാവിനെയും സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ ഒരാളെയുമാണ് പിടികൂടിയത്. 

അബുദാബിയില്‍ നിന്നും കരിപ്പൂരിലെത്തിയ വളാഞ്ചേരി സ്വദേശി ഷഫീഖിന്റെ പക്കല്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്.സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ റഫീഖിനെയും പോലീസ് പിടികൂടി.

വിമാനത്താവളത്തിന് പുറത്തുവെച്ചാണ് ഇയാളുടെ കൈയില്‍ നിന്നും സ്വര്‍ണം പോലീസ് പിടിച്ചത്. സ്വര്‍ണം ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. ഇയാളില്‍ നിന്നും 1260 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 70 ലക്ഷം മുടക്കി കസ്റ്റംസ് സ്ഥാപിച്ച എക്‌സറേ സംവിധാനങ്ങളെയും വെട്ടിച്ചാണ് ഇയാള്‍ പുറത്തെത്തിയത്.

ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ എക്‌സറേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 

Below Post Ad