തൃത്താല കണ്ണനൂർ കരിമ്പനക്കടവിൽ മറ്റൊരു മുതദേഹം കൂടി കണ്ടെത്തി. ദുരൂഹമായ ഇരട്ട കൊലപാതകത്തിൻ്റെ ഞെട്ടലിൽ തൃത്താല.

 


തൃത്താല കണ്ണനൂരിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഭാരതപ്പുഴയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി.

കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചു അൻസാറിൻ്റെ സുഹൃത്ത് കാരക്കാട് പാത്തുപ്പടി സ്വദേശി കബീറിൻ്റെ (25) മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ സംഭവത്തിൻ്റെ ദുരൂഹത വർദ്ദിച്ചു.

സംഭവസ്ഥലമായ കരിമ്പനക്കടവിൽ പോലീസ് പരിശോധന നടത്തുന്ന സമയത്താണ് പുഴയിൽ മൃതദേഹത്തിൻ്റെ കാലുകൾ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

അൻസാറിനെ കൊലപ്പെടുത്തിയ പ്രതിയെന്ന് സംശയിക്കുന്ന  മുസ്തഫ നേരത്തെ പോലീസ് പിടിയിലായിരുന്നു. സുഹൃത്ത് കബീറിനായുള്ള ഊർജിതമായ അന്വേഷണത്തിനിടയിലാണ് മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തിയത്

അൻസാറിനെ കൊലപ്പെടുത്തിയ അതേ രീതിയിൽ കഴുത്തറുത്താണ് കബീറിനെയും കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം

കൂടുതൽ അന്വേഷണത്തിന് ശേഷമെ കൊലപാതകത്തിൻ്റെ വിശദവിവരങ്ങൾ പറയാനാകൂ എന്ന് പോലീസ് അറിയിച്ചു. തൃത്താല ചാലിശ്ശേരി പട്ടാമ്പി കൊപ്പം  പോലീസ് സംയുക്തമായാണ് അന്വേഷണം നടത്തി വരുന്നത്

കെ ന്യൂസ്

Below Post Ad