മെയ്ഡ് ഇൻ ഖത്തർ എക്സിബിഷനിലേക്ക് തൃത്താല പ്രവാസി സംരംഭമായ അക്കോൺ പ്രിൻറിംഗ് പ്രസ്സിന് ക്ഷണം

 


തൃത്താല: ഖത്തർ വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തർ ചേംബർ ദോഹ എക്സിബിഷൻ ആൻഡ്  കൺവെൻഷൻ സെന്ററിൽ നവംബർ 29 മുതൽ ഡിസംബർ 2 വരെ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്സിബിഷനിൽ ഖത്തറിലെ പ്രമുഖ പ്രിന്റിങ് ആൻഡ് പാക്കേജിങ് സ്ഥാപനമായ അക്കോൺ പ്രിന്റിങ് പ്രസ് പങ്കെടുക്കും.

പ്രിന്റിങ് ആൻഡ് പാക്കേജിങ് രംഗത്തെ നീണ്ട കാല  ഗുണമേന്മ യോടെയുള്ള സേവനം പരിഗണിച്ചു ഖത്തർ സർക്കാരിന്റെ ക്ഷണപ്രകാരമാണ് മെയ്ഡ് ഇൻ ഖത്തർ ഒമ്പതാം പതിപ്പിൽ അക്കോൺ പ്രിന്റിങ് പ്രസ് നു ഈ പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

ഖത്തറിന്റെ ക്ഷണപ്രകാരം മെയ്ഡ് ഇൻ ഖത്തറിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് കമ്പനിയുടെ ഡയറക്ടർമാരായ മൊയ്തീൻകുട്ടി പി.ടി തൃത്താലയും ജലീൽ പുളിക്കൽ കൂടല്ലൂരും അറിയിച്ചു.

സ്ഥാപനത്തിലെ നൂതന യന്ത്രസാമിഗ്രികൾ ഉപയോഗച്ചു ഉണ്ടാക്കിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ  പ്രദർശനത്തിന് വെക്കുമെന്ന് അക്കോൺ പ്രിന്റിങ് പ്രസ് മാനേജ്‌മന്റ് അറിയിച്ചു .ഇതുപോലുള്ള ബിസിനസ് വേദികൾ നൽകി ഖത്തറിലെ ബിസിനസ് മേഖലയെ പ്രോത്സാഹിപ്പിക്കുന്ന  ഭരണകൂടത്തിന്റെ പ്രവർത്തനം വളരെ ശ്ലാഘനീയമാണ്.

Below Post Ad