തൃത്താല ഉപജില്ലാ സ്കൂൾ കലോത്സവം 17 മുതൽ പെരിങ്ങോട് ഹൈസ്കൂളിൽ

 

കൂറ്റനാട് : തൃത്താല ഉപജില്ലാ സ്കൂൾ കലോത്സവം പെരിങ്ങോട് ഹൈസ്കൂളിൽ 18 മുതൽ 23 വരെ നടക്കും. 17-ന് മൂന്നിനു മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷയാകും. 

18, 20, 21, 22, 23 തീയതികളിലായി നടക്കുന്ന മത്സരങ്ങളിൽ എൽ.പി. മുതൽ പ്ലസ്ടു തലം വരെയുള്ള എണ്ണായിരത്തോളം കുട്ടികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

 23-ന് നടക്കുന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രൻ അധ്യക്ഷനാകുമെന്നു തൃത്താല ഉപജില്ലാ ഓഫീസർ പി.വി. സിദ്ദീഖ് പറഞ്ഞു.

Below Post Ad