തൃശൂർ സ്കൂളിൽ വെടിവെപ്പ്; പൂർവ്വവിദ്യാർത്ഥി പിടിയിൽ

 


തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെപ്പ്.പൂർവ്വ വിദ്യാർത്ഥിയാണ്
അതിക്രമം നടത്തിയത്.

സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു.

ഇയാളുടെ കൈയിലുണ്ടായിരുന്നത് എയര്‍ ഗണ്‍ ആണെന്ന് സംശയമുള്ളതായി അധ്യാപകര്‍ പറയുന്നു.

പ്രതി ജഗൻ പോലീസ് കസ്റ്റഡിയിലാണുള്ളത്.
അമിതമായ ലഹരി ഉപയോഗമാണ്
അതിക്രമിക്ക് പ്രചോദനമായതെന്ന് കരുതുന്നു.

Tags

Below Post Ad