ചാവക്കാട് : ശക്തമായ വേലിയേറ്റത്തിൽ ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് രണ്ടായി വേർപ്പെട്ടു. തുടർന്ന് ബ്രിഡ്ജ് കഷണങ്ങളായി അഴിച്ചെടുത്ത് കരയിലേക്കു കയറ്റി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ശക്തമായ തിരയിൽ ബ്രിഡ്ജിനെ പരസ്പരം ബന്ധിപ്പിക്കുന്ന കൊളുത്തുകൾ വേർപെട്ട് ഒരു ഭാഗം കരയിലും മറു ഭാഗം കടലിലുമായി കിടന്നത്. കമ്പിയിട്ടും ട്രാക്ടർ ഉപയോഗിച്ച് കെട്ടിവലിച്ചുമാണ് പാലത്തിന്റെ കഷണങ്ങൾ കരക്കുകയറ്റിയത്.
അവധിദിവസം അല്ലാതിരുന്നതിനാൽ ജീവനക്കാരല്ലാതെ മറ്റാരും പാലത്തിനു മുകളിൽ ഇല്ലായിരുന്നെന്ന് നടത്തിപ്പുകാർ പറയുന്നു. എന്നാൽ, ഒരു സന്ദർശകൻ
ഉണ്ടായിരുന്നുവെന്നും ഇയാൾ രക്ഷപ്പെട്ടെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് സാഹസികടൂറിസത്തിന്റെ ഭാഗമായി ടൂറിസംവകുപ്പിനു കീഴിൽ ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റി (ഡി.എം.സി.) യുടെ നിയന്ത്രണത്തിലുള്ള ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്
വാസ്ഥവ വിരുദ്ധമാണെന്ന് നടത്തിപ്പുക്കാരായ ഡി.എം.സി
എന്നാൽ ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്ന പ്രചാരണം തികച്ചും വാസ്ഥവ വിരുദ്ധമാണെന്ന് നടത്തിപ്പുകാരായ ഡി.എം.സി
പ്രതിനിധികൾ അറിയിച്ചു.
കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള ഉയർന്ന തിരമാലാ ജാഗ്രതാ നിർദേശത്തെ തുടർന്ന് കരക്ക് കയറ്റുകയായിരുന്നു എന്നാണ് ഡി.എം.സിയുടെ വിശദീകരണം
വേലിയേറ്റ സമയത്ത്
ശക്തമായ തിരയുള്ളപ്പോഴും കാലവർഷ സമയത്തും അഴിച്ച് കരയിൽ വയ്ക്കേണ്ട ഒന്നാണ് ഫ്ളോട്ടിങ്ങ് ബ്രിഡ്ജ്.അല്ലാതെ സ്ഥിരമായി കടലിൽ നിർമിച്ചു നിലനിർത്തുന്ന ഒന്നല്ല എന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം .
സോഷ്യൽ മീഡിയയും മുഖ്യധാര മാധ്യമങ്ങളും എന്നാൽ ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്നാണ് റിപ്പോർട്ട് ചെയതത്.