എടപ്പാൾ: കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ കണ്ടനകത്ത് ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടപ്പാൾ പുള്ളുവൻപടി മേലേതിൽ വീട്ടിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് ഫാസിൽ (20) ആണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് ഫാസിൽ കട അടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് വാഹനം ബൈക്കിൽ ഇടിക്കുകയായിരുന്നു.
എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.