അൽ ഐനിൽ  വാഹനാപകടം : തിരൂർ വൈലത്തൂർ സ്വദേശി  മരണപ്പെട്ടു

 



തിരൂർ : അൽഐൻ അൽ വോഗാനിൽ മോട്ടോർ സൈക്കിളിൽ  മറ്റാരു വാഹനം ഇടിച്ച്  തിരൂർ വൈലത്തൂർ കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി മരിച്ചു.

അൽഐൻ അൽവഗാനിൽ ഫെയ്മസ് ഫ്ലവർ മിൽ  ജീവനക്കാരനായ തടത്തിൽ പറമ്പിൽ സമീർ (40) ആണ് ശനിയാഴ്ച വൈകുന്നേരം അൽഐൻ അൽവഗാനിൽ വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ടത്.

സമീർ ഓടിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അൽഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

തിത്തീമുവാണ് ഷമീറിന്റെ മാതാവ്. ഭാര്യ: ഫൻസിയ. മക്കൾ: റോഷൻ 9 വയസ്സ്, ആറ് മാസം പ്രായമുള്ള റസൽ ആദം. 

Tags

Below Post Ad