തൃത്താല : കപ്പൂരിൽ ഉറങ്ങാൻ കിടന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കപ്പൂർ പത്തായപ്പുരക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ ഷെഫീക്ക്(26)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലർച്ചെ അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
ഭാര്യ: സെഫീറ