ചാലിശ്ശേരി: മികച്ച കായികതാരങ്ങളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ചാലിശ്ശേരി മാർവൽ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന് മുലയംപറമ്പ് ക്ഷേത്ര മൈതാനിയിൽ തുടക്കമായി.
മുൻ ഫുട്ബോളറും, സർവ്വീസസ് അത്‌ലറ്റിക്സ് താരവുമായ ജ്യോതിദേവ് ചാലിശ്ശേരി (NIS TRAINER), മുൻ ഫുട്ബോളർ സ്റ്റീഫൻ ചാലിശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ, മുന്നൂറോളം കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത,11 മുതൽ 20 വയസ്സ് വരെ പ്രായം ഉള്ള നൂറ് കുട്ടികൾക്ക് നാല് ബാച്ചുകളായി തിരിച്ചാണ് നിത്യേന പരിശീലനം നൽകുന്നത്.
ക്ലബ്ബ് പ്രസിഡന്റ് അഹമ്മദുണ്ണി, സെക്രട്ടറി ബിജു കടവാരത്ത് ,ട്രഷറർ മണികണ്ഠൻ, മുതിർന്ന അംഗങ്ങളായ ജനാർദ്ദനൻ, ജോസ്, സുനിൽകുമാർ ടി കെ, നാസർ, സുബൈർ, ബാബുരാജ് തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി.