ലോക റേഡിയോ ദിനവും റേഡിയോ കൂടല്ലൂരിൻ്റെ അഞ്ചാം വാർഷികവും ആഘോഷിച്ചു

 


കൂടല്ലൂർ :  ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂരിൽ ലോക റേഡിയോ ദിനവും റേഡിയോ കൂടല്ലൂരിൻ്റെ അഞ്ചാം വാർഷികവും ആഘോഷിച്ചു. ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു.

കേരള മീഡിയ അക്കാദമിയുടെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് ഹെഡ്മിസ്ട്രസ് ശകുന്തള ടീച്ചർ മീഡിയ ക്ലബംഗങ്ങൾക്ക് കൈമാറി.

ഈ അധ്യയന വർഷത്തിൽ റേഡിയോ കൂടല്ലൂരിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജിജി ടീച്ചറെ മീഡിയ ക്ലബ് ആദരിച്ചു. ഈ അധ്യയന വർഷം റേഡിയോ കൂടല്ലൂരിൽ വാർത്താ അവതാരകരായ എൺപത് കുട്ടികൾക്ക് റേഡിയോ കൂടല്ലൂർ ഫ്രീഡം ബാഡ്ജ് നൽകി.




Tags

Below Post Ad