ആനക്കര കുമ്പിടി റോഡില്‍ പറക്കുളം റോഡിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ കുമ്പിടി സ്വദേശിയായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് കാലത്ത് കുമ്പിടി ഭാഗത്ത് നിന്നും ആനക്കര ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.