പരുതൂരുകാരുടെ ദേശിയോത്സവം കുളമുക്ക് ഫെസ്റ്റ് ഇന്ന്. ഗജവീരന്മാരും വാദ്യ മേള കലാകാരൻമാരും അണിനിരക്കുന്ന ഗംഭീര ഘോഷയാത്ര വൈകുന്നേരം 5 മണിക്ക് കൊടിക്കുന്ന് നിന്ന് ആരംഭിക്കും..
ഇത്തവണ ഗംഭീരകാഴ്‌ചകളാണ് ഒരുക്കിയിട്ടുള്ളത്.ചിറക്കൽ കാളിദാസൻ, പുതുപ്പള്ളി കേശവൻ, പാമ്പാടി രാജൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, ഇത്തിത്താനം തുടങ്ങി നിരവധി ഗജവീരൻമാരും ബാൻഡ് വാദ്യകലയിലെ വിവിധ ടീമുകളും കുളമുക്കിൽ സംഗമിക്കും
കുളമുക്ക്, മുടപ്പക്കാട്, പാലത്തറ,കരിയന്നൂർ കരുവാൻ പടി, കൊടിക്കുന്ന്, നാനാച്ചിക്കുളം തുടങ്ങി പരുതൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉപ ആഘോഷകമ്മിറ്റികൾ പങ്കെടുക്കും