പ്രമുഖ ഇസ്രയേൽ കവി അമീർ ഓർ പട്ടാമ്പി കോളേജിലെത്തുന്നു

 


പട്ടാമ്പി: പ്രമുഖ ഇസ്രയേൽ കവി അമീർ ഓർ പട്ടാമ്പി ഗവൺമെന്റ് കോളേജിലെത്തുന്നു.

കോളജിലെ മലയാള വിഭാഗം സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവൽ ഏഴാം പതിപ്പിന്റെ ഉദ്ഘാടന വേദിയിൽ വിശിഷ്ടാതിഥിയായാണ് അമീർ ഓർ എത്തുന്നത്.ഫെബ്രുവരി 27, 28, 29 തീയതികളിലാണ് കവിതയുടെ കാർണിവൽ നടക്കുന്നത്.

കാർണിവൽ ഉദ്ഘാടനവേദിയിൽ അമീർ ഒറിനെ കൂടാതെ സച്ചിദാനന്ദൻ, കെ ജി എസ്, വി കെ ശ്രീരാമൻ തുടങ്ങിയവരും പങ്കെടുക്കും രാജ്യത്തിനകത്തും നിന്നും പുറത്തുനിന്നും നൂറോളം കവികളും സാംസ്കാരിക പ്രവർത്തകരും കവിതയുടെ കാർണിവലിൽ അതിഥിയായി എത്തുന്നുണ്ട്.

Tags

Below Post Ad